Thodupuzha

യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ പെയിന്റിങ്  മത്സരം നടത്തി 

തൊടുപുഴ: അന്തര്‍ദേശീയ കടുവാദിനത്തോടനുബന്ധിച്ച് യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ജലഛായ ചിത്രരചനാ മത്സര വിജയികള്‍ (ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍): ജൂനിയര്‍ വിഭാഗം: ആല്‍ഡ്രിന്‍ അഭിലാഷ് (ഓശാന ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍, കട്ടപ്പന), ആയിഷ കെ.എന്‍ (ബിഷപ്പ് മൂര്‍ വിദ്യാപീഠം ചേര്‍ത്തല), അഭിനവ് ബിനു (എസ്.എന്‍. യൂ.പി സ്‌കൂള്‍ നങ്കിസിറ്റി കഞ്ഞിക്കുഴി), സീനിയര്‍ വിഭാഗം: അനഘ സാബു (ഓശാന ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍, കട്ടപ്പന), ശ്രീകാന്ത് വി.എസ് (എ.പി.ജെ അബ്ദുള്‍കലാം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, തൊടുപുഴ), ദിയ കെ.ബി (സെന്റ് സെബാസ്റ്റിയന്‍സ് ഹൈസ്‌കൂള്‍, തൊടുപുഴ) മെല്‍ബിന്‍ രൂപേഷ് (സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍. കട്ടപ്പന). ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് തൊടുപുഴ പെന്‍ഷന്‍ ഭവന്‍ ഹാളില്‍ ചേരുന്ന യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് സമ്മാനദാനം നിര്‍വഹിക്കും. ഇടുക്കി യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍. രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും. ഇടുക്കി നെഹൃ യുവകേന്ദ്രയില്‍ നിന്നും ഡെപ്യൂട്ടി ഡയറക്ടറായി വിരമിക്കുന്ന കെ. ഹരിലാലിന് യാത്രയയപ്പും നല്‍കും.

Related Articles

Back to top button
error: Content is protected !!