Vannappuram

എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരെ ആദരിച്ചു

വണ്ണപ്പുറം: വണ്ണപ്പുറം എസ്.എന്‍.എം.വി.എച്ച്.എസ്.എസ് സ്‌കൂളില്‍ 2022-23 അധ്യായന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികളെ ആദരിച്ചു. വിദ്യാരംഗം തൊടുപുഴ സബ് ജില്ലാ കോര്‍ഡിനേറ്ററും ജില്ലാ ഡെപ്യൂട്ടി കോര്‍ഡിനേറ്ററുമായ വിവിഷ് വി.റോള്‍ഡന്റ് മുഖ്യാതിഥിയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസും സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിന്ദുമതി പി .എസ്, ഹെഡ്മിസ്ട്രെസ് സിന്ധു ഡി എന്നിവര്‍ പ്രസംഗിച്ചു.

 

 

Related Articles

Back to top button
error: Content is protected !!