Moolammattam

ചോറ്റുപാറ ഉളുപ്പൂണി റോഡ് തരിപ്പണമായി: നാട്ടുകാരുടെ ദുരിതയാത്ര എന്നു തീരും

മൂലമറ്റം: ചോറ്റുപാറ ഉളുപ്പൂണി റോഡ് തകര്‍ന്ന് കാല്‍നട യാത്ര പോലു അസാധ്യം. വര്‍ഷങ്ങളായി റോഡ് തകര്‍ന്ന് തരിപ്പണമായിട്ട്. എന്നാല്‍ ഇങ്ങനെ ഒരു നാടുണ്ടെന്നോ ഇവിടെ ജനവാസം ഉണ്ടെന്നോഉള്ള തിരിച്ചറിവ് അധികൃതര്‍ക്ക് ഇല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചോറ്റുപാറ മുതല്‍ കൂവലേറ്റം വരെയുള്ള പതിമൂന്നു കിലോമീറ്റര്‍ റോഡ് ഗതാഗതയോഗ്യമായിക്കാണാനായി നാട്ടുകാര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടായി. എന്നാല്‍ ഇന്നും ഇവര്‍ക്ക് ദുരിതയാത്രമാത്രം. ചോറ്റുപാറയില്‍ നിന്ന് ഉളുപ്പൂണി വരെയുള്ള ആറു കിലോമീറ്റര്‍ ഭാഗം വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ടാര്‍ ചെയ്തത്. ഇപ്പോള്‍ കാല്‍ നടയാത്ര പോലും അസാധ്യമാണ്. ഉളുപ്പൂണി കഴിഞ്ഞാല്‍ പിന്നെ മണ്‍റോഡാണ്. ഇടയ്ക്കു ചിലയിടങ്ങളില്‍ പഞ്ചായത്ത് കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. പതിമൂന്ന് കിലോമീറ്റര്‍ റോഡ് പണിതാല്‍ നാട്ടുകാര്‍ക്ക് ആശ്വാസമാകും. എന്നാല്‍ അധികൃതര്‍ മനസു വയ്ക്കുന്നില്ല. റോഡിന്റ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിയുടെ പി.ഡബ്ല്യൂ.യു.ഡി ഫോര്‍യു ആപ്പില്‍ പരാതി നല്‍കിയെങ്കിലും പി.ഡബ്ല്യൂ.ഡി.യുടേത് അല്ലാത്തതിനാല്‍ നിവൃത്തിയില്ലെന്നായിരുന്നു മറുപടി. ചോറ്റുപാറ ഉളുപ്പൂണി റോഡ് വൈദ്യുതി ബോര്‍ഡിന്റെതാണ്. അവര്‍ ഈ റോഡ് ഉപേക്ഷിച്ചതോടെ പത്തു വര്‍ഷം മുന്‍പ് ജില്ലാപഞ്ചായത്ത് ചോറ്റുപാറമുതല്‍ ഉളുപ്പൂണിവരെയുള്ള ആറു കിലോമീറ്റര്‍ റോഡ് ടാര്‍ ചെയ്തതു. പിന്നീട് ഒരു പുനരുദ്ധാരണ ജോലികളും ഇവിടെ നടന്നിട്ടില്ല. അറക്കുളം, ഏലപ്പാറ പഞ്ചായത്തുകളിലൂടെയാണ് യാണ് റോഡ് കടന്നു പോകുന്നത്.

Related Articles

Back to top button
error: Content is protected !!