Thodupuzha
സൗജന്യ തേനീച്ച വളര്‍ത്തല്‍ പരിശീലന പരിപാടി 13 മുതല്‍ 15 വരെ


തൊടുപുഴ: കേരള ഹോര്‍ട്ടി കോര്‍പ്പ്, തൊടുപുഴ ഹോര്‍ട്ടികോര്‍പ്പ് ബീ കീപ്പിങ് സ്റ്റര്‍, ഗ്രാമവികാസ് സൊസൈറ്റി, മാതാ ഹണി ബീ ഫാം, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്, കരിങ്കുന്നം കൃഷി ഭവന്‍ എന്നിവയുടെ നേതൃത്വത്തില്‍ 13 മുതല്‍ 15 വരെ 3 ദിവസത്തെ സൗജന്യ തേനീച്ച വളര്‍ത്തല്‍ പരിശീലനം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും. 40 കര്‍ഷകര്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുന്ന കര്‍ഷകര്‍ക്കു ഹോര്‍ട്ടി കോര്‍പ്പ് സര്‍ട്ടിഫിക്കറ്റ്, സബ്‌സിഡി നിരക്കില്‍ തേനീച്ച കോളനികള്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ ലഭ്യമാക്കും. ഫോണ്‍: 9447910989.
