ഡ്രൈവിങ് സ്കൂളുകളെ സംരക്ഷിക്കുന്നതിന് നടപടിയെടുക്കണമെന്ന് ആവശ്യം


തൊടുപുഴ: അക്രഡിറ്റഡ് ഡ്രൈവര്‍ ട്രെയിനിങ് സെന്ററുകള്‍ വരുന്നതോടു കൂടി നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന ഡ്രൈവിങ് സ്കൂളുകളെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയരുന്നു. മോട്ടോര്‍ വാഹനവകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ഗവ: അംഗീകാരമുള്ള ഡ്രൈവിങ് സ്കൂളുകളും അതിനെ ആശ്രയിച്ചുകഴിയുന്ന കുടുംബങ്ങളുടെയും ജീവനോപാധി സംരക്ഷിക്കണമെന്ന് ഓള് കേരള മോട്ടോര്‍ ഡ്രൈവിങ് സ്കൂള്‍ ഇന്സ്ട്രകേ്ടഴ്സ് വര്‍ക്കേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. അക്രഡിറ്റഡ് ഡ്രൈവര്‍ ട്രെയിനിങ് സെന്ററില്‍ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡ്രൈവിങ് ടെസ്റ്റ് ഇല്ലാതെ ലൈസന്‍സ് നല്‍കാമെന്ന വ്യവസ്ഥ അശാസ്ത്രീയമാണ്. പ്രാഥമിക പരീക്ഷയും ഡ്രൈവിങ് ടെസ്റ്റും നടത്താതെ ഒരു രാജ്യത്തും ഇന്ന് ഡ്രൈവിങ് ലൈസന്‍സ് നിലവില്‍ നല്‍കുന്നില്ല. ഇത്തരത്തില്‍ സ്വകാര്യ കമ്പനികള്‍ ഡ്രൈവിങ് ലൈസന്‍സ് നല്കുന്ന സമ്പ്രദായം നടപ്പാക്കി കഴിഞ്ഞാല്‍ റോഡ് സുരക്ഷയ്ക്ക് തന്നെ ഭീഷണിയാവുകയും റോഡ് അപകടങ്ങളും മരണങ്ങളും വര്‍ധിക്കുകയും ചെയ്യും.
അക്രഡിറ്റഡ് ഡ്രൈവര്‍ ട്രെയിനിങ് സെന്റര്‍ തുടങ്ങുന്നതിന് കോടികളുടെ മുതല്‍ മുടക്ക് ആവശ്യമായതിനാല്‍ ഡ്രൈവിങ് ട്രെയിനിങ്ങിന് വന്‍തുക ഫീസ് ഇനത്തില്‍ ഈടാക്കും. ഇതുമൂലം സാധാരണക്കാര്‍ക്ക് ഡ്രൈവര്‍ തൊഴില്‍ എന്ന സ്വപ്നം അന്യമാകും. ഡ്രൈവിങ് സ്കൂളുകളെ സംരക്ഷിക്കുന്നതിന് ആാവശ്യമായ നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രിക്ക് അസോസിയേഷന് നിവേദനം നല്കി.
