Thodupuzha

വെറുപ്പെന്ന വികാരം ഇന്ത്യ വിടൂ  എന്നതാകണം പ്രതിജ്ഞ: തുഷാര്‍ ഗാന്ധി

തൊടുപുഴ: വെറുപ്പെന്ന വികാരം ഇന്ത്യ വിടൂ എന്നതാകണം നാം ഓരോരുത്തരുടേയും സ്വാതന്ത്ര്യദിന പ്രതിജ്ഞയെന്ന് തുഷാര്‍ ഗാന്ധി. തൊടുപുഴ ലയണ്‍സ് ക്ലബില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ പ്രസംഗിക്കുകയായിരുന്നു രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചെറുമകന്റെ മകനായ തുഷാര്‍ഗാന്ധി. ഇന്ത്യയെക്കുറിച്ച് എനിക്ക് അഭിമാനം തന്നെയാണുള്ളത്. എന്നാല്‍ ഒരു പട്ടിണിക്കാരന്‍ പോലുമില്ലാതെയാകുമ്പോഴാണ് ഭാരതം പൂര്‍ണ സ്വാതന്ത്ര്യം കൈവരിക്കൂ എന്ന ബാപ്പുജിയുടെ അഭിപ്രായമാണ് തനിക്കും. 75 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇത് നമുക്ക് കൈവരിക്കാനായിട്ടില്ല. എന്നാല്‍ തൊടുപുഴ ലയണ്‍സ് ക്ലബ് ഇതിനായി വര്‍ഷങ്ങളായി നടത്തുന്ന പദ്ധതികള്‍ ഇങ്ങനെയുള്ള വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് അവരെ അര്‍ഹരാക്കുന്നെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴ ലയണ്‍സ് ക്ലബിലെ ലയണസ് ക്ലബിന്റേയും ലിയോ ക്ലബിന്റേയും ഇന്‍സ്റ്റലേഷന്‍ മുന്‍ ഡിസ്ട്രിക്ട് ഗര്‍ണര്‍ റോയി വര്‍ഗീസ് നിര്‍വഹിച്ചു. പ്രസിഡന്റ് അനൂപ് ധന്വന്തരി അധ്യക്ഷത വഹിച്ചു. തുഷാര്‍ ഗാന്ധിയുടെ ഭാര്യ സൊണാലി ദേശായി, റാണി റോയി എന്നിവര്‍ പങ്കെുത്തു. അഡ്വ. സി.കെ വിദ്യാസാഗര്‍, ഷാജി എം. മണക്കാട്ട്, സെക്രട്ടറി മാര്‍ട്ടിന്‍ ഇമ്മാനുവല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങിനോടനബന്ധിച്ച് കലാപരിപരിപാടികളും അരങ്ങേറി.

Related Articles

Back to top button
error: Content is protected !!