Thodupuzha

സി എസ് ബി ബാങ്ക് തൊടുപുഴ ശാഖയ്ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ

തൊടുപുഴ: സി എസ് ബി ബാങ്ക് (കാത്തലിക് സിറിയന്‍ ബാങ്ക്) തൊടുപുഴ ശാഖയ്ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നവംബര്‍ 19 – ന് രാജ്യമൊട്ടാകെ നടത്തുന്ന ബാങ്ക് പണിമുടക്കിന് മുന്നോടിയായാണ് എ ഐ ബി ഇ എ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ സംഘടിപ്പിച്ചത്. വിവിധ ബാങ്കുകളില്‍ തൊഴിലാളികള്‍ക്കും യൂണിയനുകള്‍ക്കും നേരെയുള്ള മാനേജ്‌മെന്റ് ആക്രമണങ്ങള്‍ക്കെതിരെയും, കരാറുകള്‍ ലംഘിച്ച് ജീവനക്കാരെ സ്ഥലം മാറ്റി ദ്രോഹിക്കുന്നതിനെതിരെയും, സിഎസ്ബി ബാങ്കില്‍  11-ാം ഉഭയകക്ഷി കരാര്‍ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ്‌ പണിമുടക്ക് സംഘടിപ്പിക്കുന്നത്. ധര്‍ണ്ണ സമരം എ ഐ ബി ഇ എ ജില്ലാ ചെയര്‍മാന്‍ എബിന്‍ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി നഹാസ് പി സലീം, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ശ്രീനാഥ് കെ പി എന്നിവര്‍ പ്രസംഗിച്ചു. എ ഐ ബി ഇ എ ജില്ലാ ഭാരവാഹികളായ ഇ റ്റി രാജന്‍, കൃഷ്ണഹരി എ ബി, നോബിന്‍ ജോര്‍ജ്ജ് എന്നിവര്‍ നേതൃത്വം നല്‍കി. പണിമുടക്കിന് മുന്നോടിയായി നവംബര്‍ 6 ന് ജില്ലാതല കണ്‍വെന്‍ഷന്‍ നടത്താനും സംഘടന തീരുമാനിച്ചു.

 

Related Articles

Back to top button
error: Content is protected !!