IdukkiThodupuzha

കള്ള് വ്യവസായ തൊഴിലാളി പെന്‍ഷന്‍ കൂടിശിഖ നല്‍കണം

തൊടുപുഴ: കള്ള് ചെത്ത് വ്യവസായത്തില്‍ ജോലി ചെയ്തു വിരമിച്ച തൊഴിലാളികള്‍ക്ക് നല്കിവരുന്ന പെന്‍ഷന്‍ മസ്റ്റര്‍ ചെയ്തില്ലെന്ന ന്യായം പറഞ്ഞ് മാസങ്ങളോളം കുടിശിഖ വന്നിരിക്കുകയാണ്.ഇത്സംബന്ധിച്ച് ചെത്തുതൊഴിലാ ളി ക്ഷേമനിധി ബോര്‍ഡിന്റെ തീരുമാനം അങ്ങയറ്റം പ്രതിഷേധാര്‍ഹമാണെന്നും നിലപാട് തിരുത്തണമെന്നും കള്ള് വ്യവസായ പെന്‍ഷന്‍ തൊഴിലാളി യൂണിയന്‍ (എ. ഐ. ടി. യു. സി) താലൂക്ക് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. .10 വര്‍ഷം സര്‍വ്വീസ് ഉള്ളവര്‍ക്ക് പെന്‍ഷന്‍ എന്ന തീരുമാനം അട്ടിമറിച്ച് 60 വയസ് കഴിഞ്ഞവര്‍ക്കെ പെന്‍ഷന്‍ നല്കുകയുള്ളുവെന്ന ബോര്‍ഡില്‍ നടക്കുന്ന ആ ലോചന അങ്ങയറ്റം തൊഴിലാളിവിരുദ്ധവും പെന്‍ഷന്‍ നിയമത്തിന്റെ ലംഘനവുമാണ്. തൊഴിലാളിവിരുദ്ധ നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുാന്‍ തൊടുപുഴ വഴിത്തല ഭാസ്‌കരന്‍ സ്മാരക ഹാളില്‍ ചേര്‍ന്നയോഗം തീരുമാനിച്ചു. യൂണിയന്‍ പ്രസിഡന്റ് പി.എന്‍ വിജയന്‍ അദ്ധ്യക്ഷത വഹിച്ചു.എ. ഐ. ടി. യു. സി ജില്ലാ ട്രഷറര്‍ പി.പി ജോയി കണ്‍വന്‍െഷന്‍ ഉദ്ഘാടനം ചെയ്തു. കെ.എന്‍ ശശി, സി.ഇ രവി, കെ.സി. വിജയസാഗര്‍, ഇ എം ഗോപി. പി.ജി. ജനാര്‍ദ്ദനന്‍ , പി.എന്‍ സഹദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!