Thodupuzha

തങ്കമണിയിൽ നിന്നും കാണാതായ വാണിയശേരിൽ ടോമിയുടെ മൃതദ്ദേഹം കണ്ടെത്തി

ഇടുക്കി: തങ്കമണിയിൽ നിന്നും കാണാതായ വാണിയശേരിൽ ടോമിയുടെ മൃതദ്ദേഹം ഇടുക്കി അണക്കെട്ടിന്റെ കുളമാവ് മുത്തിയുരുണ്ടയാർ ഭാഗത്തെ ജലാശയത്തിൽ കണ്ടെത്തി. മൃതദ്ദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് ഉടൻ മാറ്റി. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഡാമിന് സമീപത്തു നിന്ന് ഇയാളുടെ ബൈക്ക് കണ്ടെത്തിയിരുന്നു. തുടർന്ന് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ജലാശയത്തിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മന്ത്രി റോഷി അഗസ്റ്റിൻ തെരച്ചിൽ വീക്ഷിക്കാൻ എത്തിയിരുന്നു.

Related Articles

Back to top button
error: Content is protected !!