Thodupuzha

തൊടുപുഴ ഡിവൈന്‍ മേഴ്‌സിയില്‍ പ്രധാന തിരുനാള്‍ നാളെ

തൊടുപുഴ: കേരളത്തിലെ പ്രഥമ ദൈവ കരുണയുടെ തീര്‍ഥാടന കേന്ദ്രമായ തൊടുപുഴ ഡിവൈന്‍ മേഴ്‌സി ഷ്‌റൈന്‍ ഓഫ് ഹോളി മേരിയില്‍ ദൈവ കരുണയുടെ മാതാവിന്റെ അമലോത്ഭവതിരുനാള്‍ നാളെ സമാപിക്കും.നാളെ രാവിലെ 5.30 നും 7.30 നും 9.30 നും 11.30നും വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന. രാവിലെ 9.30ന് കോതമംഗലം രൂപത ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ വിശുദ്ധ കുര്‍ബാനഅര്‍പ്പിച്ച് സന്ദേശം നല്‍കും. ഉച്ചകഴിഞ്ഞു മൂന്നിന് ദൈവകരുണയുടെ നൊവേന, ലദീഞ്ഞ്. 03.45നു ഫ്രണ്ട്‌സ് ഓഫ് ഹോളി യുക്കരിസ്റ്റ് കൂട്ടായ്മ ഡയറക്ടര്‍ ഫാ. ക്ലിന്റ് വെട്ടിക്കുഴിയുടെ മുഖ്യ കാര്‍മികത്വത്തില്‍ തിരുനാള്‍കുര്‍ബാന, സന്ദേശം. തുടര്‍ന്നു മാതാവിന്റെ വിമലഹൃദയ പ്രതിഷ്ഠയും ടൗണ്‍ ചുറ്റി ഭക്തിനിര്‍ഭരമായ ജപമാല പ്രദക്ഷിണവും നടക്കും. മാരിയില്‍ കലുങ്ക്, കെഎസ്ആര്‍ടിസി, കോതായിക്കുന്ന്, പാലാ റോഡ് വഴി 7.30നു പ്രദക്ഷിണം ഷ്‌റൈനില്‍ എത്തും. തുടര്‍ന്ന് സമാപന ആശിര്‍വാദവും പാച്ചോര്‍ നേര്‍ച്ചയും നടക്കുമെന്ന് റെക്ടര്‍ ഫാ. ജോര്‍ജ് ചേറ്റൂര്‍, വൈസ് റെക്ടര്‍ ഫാ. ആന്റണി വിളയപ്പിള്ളില്‍ എന്നിവര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!