Thodupuzha

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കണം: കെ.പി.എം.എസ്

തൊടുപുഴ: സംസ്ഥാനത്തെ മുഴുവന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളും അവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങളും പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കണമെന്നും സ്വകാര്യ ഏജന്‍സികളെക്കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ലാഭക്കൊതി മൂത്ത് വിനോദ സഞ്ചാരികളെ കൊന്നൊടുക്കുകയാണ് വിനോദ കേന്ദ്രങ്ങളില്‍ നടക്കുന്നതെന്നും കേരള പുലയന്‍ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി.അനില്‍കുമാര്‍ അറിയിച്ചു. താനൂരിലെ ബോട്ടപകടം മനുഷ്യ നിര്‍മിതമാണെന്നും ഉത്തരവാദികളായവരെ തുറങ്കലിലടയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അപകടങ്ങളുണ്ടായിട്ട് പരിഹാരം കാണുന്നതിന് പകരം അപകടം ഉണ്ടാവാതെ നോക്കുകയാണ് ഭരണകൂടത്തിന്റെ
ഉത്തരവാദിത്വം എന്നും അനില്‍കുമാര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!