Thodupuzha

കുരുക്കഴിയാതെ തൊടുപുഴ

തൊ​ടു​പു​ഴ: ബൈ​പാ​സു​ക​ളും ഇ​ട​റോ​ഡു​ക​ളും നി​ര​വ​ധി​യു​ണ്ടെ​ങ്കി​ലും ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന്​ പ​രി​ഹാ​രം കാ​ണാ​നാ​കു​ന്നി​ല്ല. കെ.​എ​സ്.​ആ​ർ.​ടി.​സി ജ​ങ്​​ഷ​ൻ, ഗാ​ന്ധി സ്‌​ക്വ​യ​ർ, കാ​ഞ്ഞി​ര​മ​റ്റം ബൈ​പാ​സ് ജ​ങ്​​ഷ​ൻ, മ​ണ​ക്കാ​ട് ജ​ങ്​​ഷ​ൻ, പ്രൈ​വ​റ്റ് ബ​സ്​​സ്റ്റാ​ൻ​ഡ് ജ​ങ്​​ഷ​ൻ, മാ​ർ​ക്ക​റ്റ് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​പ്പോ​ഴും വാ​ഹ​ന​ത്തി​ര​ക്കാ​ണ്. അ​ടു​ത്ത​യാ​ഴ്ച സ്കൂ​ൾ തു​റ​ക്കു​ന്ന​തോ​ടെ രാ​വി​ലെ​യും വൈ​കീ​ട്ടും തി​ര​ക്ക്​​ അ​നി​യ​ന്ത്രി​ത​മാ​കു​മെ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ല. വ​ലി​യ തോ​തി​ലു​ള്ള ഗ​താ​ഗ​ത ത​ട​സ്സം ന​ഗ​ര​ത്തി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​രെ​യും വ​ല​ക്കു​ക​യാ​ണ്. ചി​ല​പ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ള്ള അ​പ​ക​ട​ങ്ങ​ളും ഗ​താ​ഗ​ത​ക്കു​രു​ക്കി​ന്​ കാ​ര​ണ​മാ​കു​ന്നു. ബു​ധ​നാ​ഴ്ച ര​ണ്ട്​ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച​തി​നെ തു​ട​ർ​ന്ന​ത്​ ഏ​റെ​നേ​രം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. വ​ലി​യ തോ​തി​ലു​ള്ള ഗ​താ​ഗ​ത ത​ട​സ്സം ന​ഗ​ര​ത്തി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​രെ​യും വ​ല​ക്കു​ക​യാ​ണ്. ചി​ല​പ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ള്ള അ​പ​ക​ട​ങ്ങ​ളും ഗ​താ​ഗ​ത​ക്കു​രു​ക്കി​ന്​ കാ​ര​ണ​മാ​കു​ന്നു. ബു​ധ​നാ​ഴ്ച ര​ണ്ട്​ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച​തി​നെ തു​ട​ർ​ന്ന​ത്​ ഏ​റെ​നേ​രം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ഇ​ട​ക്കി​ടെ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്​​ക​രി​ക്കു​മെ​ങ്കി​ലും അ​ത് ന​ട​പ്പാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​താ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ്ര​ധാ​ന കാ​ര​ണം. ബൈ​പാ​സു​ക​ളി​ലും പ്ര​ധാ​ന ജ​ങ്ഷ​നു​ക​ളി​ലു​മൊ​ക്കെ വ​ഴി​യ​രി​കി​ലെ പാ​ർ​ക്കി​ങ്ങും ഗ​താ​ഗ​ത ത​ട​സ്സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഇ​തു​കൂ​ടാ​തെ റോ​ഡ്​ കൈ​യേ​റി​യു​ള്ള വ​ഴി​യോ​ര​ക്ക​ച്ച​വ​ട​വും വ​ർ​ധി​ക്കു​ക​യാ​ണ്. വ​ല്ല​പ്പോ​ഴു​മെ​ത്തി ട്രാ​ഫി​ക് പൊ​ലീ​സ് ന​ട​പ​ടി​യെ​ടു​ത്ത് മ​ട​ങ്ങും. ഇ​വ​ർ പോ​യി അ​ൽ​പ​സ​മ​യം ക​ഴി​യു​ന്ന​തോ​ടെ എ​ല്ലാം പ​ഴ​യ​പ​ടി​യാ​കും. ക​ഴി​ഞ്ഞ യു.​ഡി.​എ​ഫ് സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് സം​സ്ഥാ​ന ബ​ജ​റ്റി​ൽ തൊ​ടു​പു​ഴ​യി​ൽ ഫ്ലൈ ​ഓ​വ​ർ നി​ർ​മി​ക്കാ​ൻ​ 10 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. ഒ​ന്നാം എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​റി​ന്റെ ആ​ദ്യ ബ​ജ​റ്റി​ലും ഫ്ലൈ ​ഓ​വ​റി​ന് തു​ക വ​ക​കൊ​ള്ളി​ച്ചു. എ​ന്നാ​ൽ, ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​ൽ ഒ​തു​ങ്ങി​യ​ത​ല്ലാ​തെ ഏ​ത് ജ​ങ്​​ഷ​നി​ലാ​ണ്​ ഫ്ലൈ ​ഓ​വ​ർ സ്ഥാ​പി​ക്കേ​ണ്ട​തെ​ന്ന കാ​ര്യ​ത്തി​ൽ​പോ​ലും തീ​രു​മാ​ന​മാ​യി​ല്ല.

Related Articles

Back to top button
error: Content is protected !!