ChuttuvattomThodupuzha

നഗരത്തിലെ വഴിവിളക്കുകളും റോഡും: യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഉപവാസം നടത്തി

തൊടുപുഴ: നഗരത്തിലെ വഴിവിളക്കുകള്‍ പ്രകാശിപ്പിക്കാനും കുണ്ടും കുഴിയുമായ മുനിസിപ്പല്‍ റോഡുകള്‍ ഉടന്‍ അറ്റകുറ്റപ്പണി നടത്തണമെന്നും ആവശ്യപ്പെട്ട് കൊണ്ട് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭ ഓഫീസിന് മുന്നില്‍ ഏകദിന ഉപവാസം നടത്തി. ഉപവാസ സമരം ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു ഉദ്ഘാടനം ചെയ്തു. നഗരസഭ എല്ലാ മേഖലകളില്‍ നിന്നും വന്‍തോതില്‍ നികുതി പിരിച്ചിട്ടും നഗരസഭയുടെ അടിസ്ഥാന ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന ദയനീയ സ്ഥിതിയാണ് നിലവിലുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നഗരത്തിലെ പ്രധാന റോഡുകളിലെ വഴിവിളക്കുകള്‍ കത്താതെ നഗരമാകെ ഇരുട്ടിലാണ്. ഉള്‍പ്രദേശങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. മുനിസിപ്പല്‍ റോഡുകളിലൂടെ ഓട്ടോറിക്ഷകള്‍ പോലും ഓടിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപവാസ സമരം ഒരു തുടക്കം മാത്രമാണെന്നും അതിശക്തമായ തുടര്‍ സമരങ്ങള്‍ സംഘടിപ്പിക്കും എന്നും കൗണ്‍സിലര്‍മാരായ അഡ്വ. ജോസഫ് ജോണ്‍, കെ. ദീപക്, എം.എ കരീം എന്നിവര്‍ പറഞ്ഞു.

ഉപവാസ സമരത്തിനിടയില്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിന് പ്രതിഷേധവുമായി എത്തിയ യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ ഇടപെടലിനെ തുടര്‍ന്ന് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാമെന്നും, വഴിവിളക്കുകള്‍ അടിയന്തരമായി നന്നാക്കുന്നതിന് നേരിട്ട് ഡിപ്പാര്‍ട്ട്‌മെന്റലായി ചെയ്യാമെന്നും റോഡിലെ കുഴികള്‍ നികത്താനുള്ള അടിയന്തര നടപടി സ്വീകരിക്കാമെന്നും ചെയര്‍മാന്‍ ഉറപ്പു നല്‍കി. ഉപവാസ സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് പ്രൊഫ. എം.ജെ ജേക്കബ്, എ.എം ഹാരിദ്, പി.ജെ അവിര, എന്‍. ഐ ബെന്നി, ജാഫര്‍ ഖാന്‍ മുഹമ്മദ്, കെ.എം നിഷാദ്, ഫിലിപ്പ് ചേരിയില്‍ എന്നിവര്‍ പ്രസംഗിച്ചു. ഉപവാസ സമരം അഡ്വ. ജോസി ജേക്കബ് നാരങ്ങാ നീര് നല്‍കി അവസാനിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!