Thodupuzha

മുട്ടം ജയിലില്‍ പേപ്പര്‍ ബാഗ്  നിര്‍മാണ പരിശീലനം നടത്തി 

മുട്ടം: ജില്ലാ ജയിലില്‍ അന്തേവാസികളുടെ തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി പത്തു ദിവസം നീണ്ടുനിന്ന പേപ്പര്‍ ബാഗ്, പേപ്പര്‍ കവര്‍ നിര്‍മാണ പരിശീലനം നടത്തി. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ 29 അന്തേവാസികള്‍ക്ക് ജില്ലാ നിയമസഹായ അതോറിറ്റി ചെയര്‍മാന്‍ സബ് ജഡ്ജ് പി.എ സിറാജുദീന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സര്‍ട്ടിഫിക്കറ്റ് നേടി സ്വന്തമായി തൊഴില്‍ സംരഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇടുക്കിയിലെ ആര്‍ സെറ്റി നടത്തുന്ന യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് ധനസഹായം ലഭിക്കും. ജയില്‍ സൂപ്രണ്ട് സമീര്‍ എ, ആര്‍ സെറ്റി ഡയറക്ടര്‍ നിജാസ് എം, ആര്‍ സെറ്റി ഫാക്കല്‍ട്ടി ഡോ. കെ.എം.എച്. ഇക്ബാല്‍, വെല്‍ഫയര്‍ ഓഫീസര്‍ ഷിജോ തോമസ്, ട്രൈനെര്‍ ജയിനി ജോസ്, അസിസ്റ്റന്റ് സൂപ്രണ്ട് സുരേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!