ChuttuvattomThodupuzha

ബൂത്ത് ലെവൽ ഏജന്റ്മാരുടെ പരിശീലന പരിപാടി സംഘടിപ്പിച്ചു

തൊടുപുഴ: ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ നിർദ്ദേശ പ്രകാരം തൊടുപുഴ ഇലക്ട്രൽ രജിസ്ട്രേഷൻ -ഓഫീസറുടെ നേതൃത്വത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. തൊടുപുഴ നിയോജക മണ്ഡലത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധാനം ചെയ്യുന്ന ബൂത്ത്‌ ലെവൽ ഏജന്റ്മാർ പങ്കെടുത്തു. ഇലക്ട്രൽ രജിസ്ട്രാർ ഓഫീസർ കൂടിയായ തൊടുപുഴ തഹസീൽദാർ എം. അനിൽകുമാർ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവ​ഹിച്ചു. കുറ്റമറ്റ -വോട്ടർ പട്ടികയുടെ രൂപീകരണത്തിൽ ബൂത്ത്‌ ലെവൽ ഏജന്റ്മാരുടെ പങ്ക് വളരെ വലുതാണെന്ന് തഹസിൽദാർ പറഞ്ഞു. ഇലക്ഷൻ ഡെപ്യൂട്ടി തഹസീൽദാർ ഭരതൻ കെ. എസ് ക്ലാസ്സ്‌ എടുത്തു. ഉദ്യോഗസ്ഥരായ ദീപേഷ് സി.കെ, ആർ. ബിജുമോൻ, ജയചന്ദ്രൻ വി. എന്നിവർ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!