Thodupuzha

മൃ​ഗ​സം​ര​ക്ഷ​ണവ​കു​പ്പി​ന്‍റെ ആഭിമുഖ്യത്തിൽ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

തൊ​ടു​പു​ഴ: മൃ​ഗ​സം​ര​ക്ഷ​ണവ​കു​പ്പി​ന്‍റെ വാ​ ഗ​മ​ണി​ലു​ള്ള ലൈ​വ്സ്റ്റോ​ക്ക് മാ​നേ​ജ്മെ​ൻ​റ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ്യാ​വ​സാ​യി​ക ആ​ടു​വ​ള​ർ​ത്ത​ൽ പ​ദ്ധ​തി​യെ സം​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ. ​ജ​യ ചാ​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നി​സി​പ്പൽ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്രം ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ർ ഡോ. ​കു​ര്യ​ൻ കെ. ​ജേ​ക്ക​ബ് പ​ദ്ധ​തി വി​ശ​ദീ​ക​രിച്ചു. എ​ൽ​എം​ടി​സി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ.​കെ.​കെ ഷാ​ജി, വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​ശാ​ലു എ​ലി​സ​ബ​ത്ത് സൈ​മ​ണ്‍, ഡോ.​ടി.​ ടി​ഗി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​വീ​ണ മേ​രി എ​ബ്ര​ഹാം, ഡോ. ​കു​ര്യാ​ക്കോ​സ് മാ​ത്യു, ഡോ.​ജി.​എ​സ്. മ​ധു , എം.​എ​സ് സു​രേ​ഷ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും.

Related Articles

Back to top button
error: Content is protected !!