ChuttuvattomThodupuzha

മരക്കൂട്ടങ്ങള്‍ക്ക് നടുക്ക് ട്രാന്‍സ്ഫോര്‍മര്‍: വൈദ്യുതി മുടക്കം പതിവ്

മേത്തൊട്ടി: മരക്കൂട്ടങ്ങള്‍ക്ക് നടുക്ക് ട്രാന്‍സ്ഫോര്‍മര്‍.മരക്കമ്പുകള്‍ ഒടിഞ്ഞു വീണ് ഫ്യൂസ് പോകുന്നത് പതിവ്. ഏതു സമയത്തും ലൈനില്‍ തീപിടുത്തവും വലിയശബ്ദവും കേള്‍ക്കാമെന്നും ഇതുവഴി കടന്നുപോകുന്നതിന് വരെ ഭയമാണെന്നും നാട്ടുകാര്‍ പറയുന്നു. മരം വെട്ടിനീക്കാനോ കമ്പുകള്‍ മുറിക്കാനോ വനം വകുപ്പു സമ്മതിക്കത്തതിനാല്‍ ആണ്  ഇത് വെട്ടിനീക്കാന്‍ കഴിയാത്തതെന്ന് കെ.എസ്.ഇ.ബി.യുടെ നിലപാട്. ചെറിയ കാറ്റോ മഴയോ ഉണ്ടായാല്‍ ഫ്യൂസ് കത്തിപ്പോകുകയും തുടര്‍ന്ന് വൈദ്യുതി മടങ്ങുകയും ചെയ്യും.  പിന്നീട് വൈദ്യുതി മുടക്കം പരിഹരിച്ചുകിട്ടാന്‍ ചിലപ്പോള്‍ ദിവസങ്ങള്‍ എടുക്കാറും ഉണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു

Related Articles

Back to top button
error: Content is protected !!