Idukki

ലക്ഷങ്ങളുടെ തട്ടിപ്പ്; ട്രാവല്‍സില്‍ പെട്രോളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പരാതിക്കാര്‍

ഇടുക്കി: വിമാന ടിക്കറ്റിന്റെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി പണം വാങ്ങിയ ട്രാവല്‍ ഏജന്‍സിക്കെതിരെ പ്രതിഷേധവുമായി യുവാക്കള്‍. ഇടുക്കി കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിച്ച് വരുന്ന സ്‌കൈലിങ്ക് ട്രാവല്‍സിനെതിരെയാണ് തട്ടിപ്പിനിരയായ യുവാക്കള്‍ പെട്രോള്‍ നിറച്ച കുപ്പികളുമായെത്തി ഭീതി പരത്തിയത്. പള്ളിക്കവല ഫോര്‍ത്തുനാത്തൂസ് നഗറില്‍ കാഞ്ഞിരന്താനം സാബു ജോസഫ് (45)ന്റെ സ്ഥാപനമാണ് സ്‌കൈലിങ്ക് ട്രാവല്‍ ഏജന്‍സി. സ്ഥാപനത്തില്‍ എത്തിയ യുവാക്കള്‍ പെട്രോളുമായി പ്രവേശിക്കുകയും അകത്ത് നിന്നും ഷട്ടറിട്ട് പൂട്ടുകയും ചെയ്തു. തുടര്‍ന്ന് സ്ഥാപന ഉടമയുമായി വാക്കേറ്റമുണ്ടായതോടെ കട്ടപ്പന പൊലീസെത്തി ഷട്ടര്‍ തുറപ്പിച്ച് ഇവരെ പുറത്തിറക്കുകയായിരുന്നു. പണം തിരിച്ചു നല്‍കാമെന്ന സ്ഥാപനയുടമ ഉറപ്പ് നല്‍കിയതോടെയാണ് ഇവര്‍ പിരിഞ്ഞ് പോകുവാന്‍ തയ്യാറായത്.
സ്‌കൈലിങ്ക് ട്രാവല്‍ ഏജന്‍സിയുടെ മറവില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് ശനിയാഴ്ച പ്രതിഷേധവുമായി ഉപഭോക്താക്കള്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം ജര്‍മനിയ്ക്ക് ടിക്കറ്റെടുത്ത യുവതി യാത്ര മുടങ്ങിയതോടെ സ്ഥാപനത്തിന് മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു. അതിനുശേഷമാണ് തട്ടിപ്പിനിരയായവര്‍ സ്ഥാപന ഉടമക്കെതിരെ കട്ടപ്പന പൊലീസില്‍ പരാതി നല്‍കിയത്്്.
ഏപ്രില്‍ അവസാന വാരത്തില്‍ വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ വ്യാപാരി പിടിയിലായിരുന്നു. കോഴിക്കോട് എസ് എം സ്ട്രീറ്റിലെ വ്യാപാരിയായ കല്ലായി ഫിദ മന്‍സില്‍ ഹൗസില്‍ ഷബീര്‍ പി. പി. ആണ് കഴിഞ്ഞ ദിവസം ടൗണ്‍ പൊലീസിന്റെ പിടിയിലായത്.
എസ് എം സ്ട്രീറ്റിലെ സി.ആര്‍.7 എന്ന കട നടത്തിപ്പുകാരനായ ഇയാള്‍ സ്ഥാപന ഉടമയുടെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. വ്യാജ എഗ്രിമെന്റ് ഉപയോഗിച്ച് ഒറിജനലാണെന്ന് കാണിച്ചാണ് ഇയാള്‍ സ്ഥാപനം കെവശം വച്ചിരുന്നത്. ഇതിനിടെ സ്ഥാപനം പിടിച്ചെടുക്കുകയും, 50 ലക്ഷത്തോളം രൂപ അന്യായമായി ലാഭമുണ്ടാക്കി എന്ന പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Related Articles

Back to top button
error: Content is protected !!