ChuttuvattomThodupuzha

സഞ്ചരിക്കുന്ന റേഷന്‍ കട ചേറാടിയിലും

തൊടുപുഴ:പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ വാതില്‍പടിയില്‍ എത്തിക്കുന്നതിന്റെ ഭാഗമായി പൊതുവിതരണ വകുപ്പ് അറക്കുളം പഞ്ചായത്തിലെ ഏഴാം വാര്‍ഡ് പതിപ്പള്ളിയിലെ ചേറാടി ഊരിലും സഞ്ചരിക്കുന്ന റേഷന്‍ കട അനുവദിച്ചു.നിലവില്‍ പതിപ്പള്ളി വാര്‍ഡിലെ തെക്കുംഭാഗം, പുളിക്കക്കവല, മേമുട്ടം കൂടാതെ അഞ്ചാം വാര്‍ഡ് ഉറുമ്പള്ളിലും സഞ്ചരിക്കുന്ന റേഷന്‍ കട പ്രവര്‍ത്തിക്കുന്നുണ്ട്. ട്രൈബല്‍ ജനവിഭാഗങ്ങള്‍ കൂടുതലുളള ഈ മേഘലകളില്‍ ഊര് കൂട്ടങ്ങളിലും, ഗ്രാമസഭകളിലും നിരന്തരമായി ആള്‍ക്കാര്‍ ആവിശ്യപ്പെട്ടിരുന്ന കാര്യമാണ് സഞ്ചരിക്കുന്ന റേഷന്‍ കട. ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥരുടേയും, പഞ്ചായത്തിന്റെയും, പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരുടേയും ഇടപെടല്‍ കാരണമാണ് ഇപ്പോള്‍ യാത്രാ പരിമിതികളുള്ള മേഘലകളില്‍ ഈ സേവനം ലഭ്യമായത്. എല്ലാമാസവും ഒരു നിശ്ചിത ദിവസം ഈ റൂട്ടുകളില്‍ വാഹനത്തില്‍ റേഷന്‍ ഉല്‍പന്നങ്ങള്‍ എത്തും. റേഷന്‍ കടയില്‍ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും വാഹനത്തില്‍ ഉണ്ടാകും.വരുന്ന ദിവസവും, സമയവും അതാത് ഊര് കൂട്ടങ്ങളുടേയും, വാര്‍ഡിലിയും വാട്ട്‌സ് അപ്പ് ഗ്രൂപ്പുകളിലൂടേയും അറിയിച്ച ശേഷമായിരിക്കും വാഹനം എത്തുക. ട്രൈബല്‍ വിഭാഗത്തില്‍പ്പെട്ട ജനവിഭാഗം താമസിക്കുന്ന ചേറാടിയിലെ നൂറിന് മുകളിലുളള കുടുംബങ്ങള്‍ക്കും, മുന്നൂറിന് മുകളിലുളള ജനങ്ങള്‍ക്കും ഈ സേവനം പ്രയോജനപ്പെടും.ജൂണ്‍ 23 വെള്ളിയാഴ്ച്ച 10.30 ന് ചേറാടി അംഗന്‍വാടിയില്‍ നടക്കുന്ന ചടങ്ങ് ഔദ്യോഗികമായി ഇടുക്കി സബ് കലക്ടര്‍ ഡോ.അരുണ്‍ എസ് നായര്‍ ഐ.ഏ.എസ് സഞ്ചരിക്കുന്ന റേഷന്‍ കട ഫ്‌ലാഗ് ഓഫ് ചെയ്യും. ട്രൈബല്‍ എക്സ്റ്റ്ന്‍ഷന്‍ ഓഫീസര്‍ കെ. ഡി.ലിജി മുഖ്യ പ്രഭാഷണം നടത്തും. സിവില്‍ സപ്ലൈ ഉദ്യോഗസ്ഥര്‍, റിട്ട.തഹസില്‍ദാര്‍ കെ.കെ.വിജയന്‍, ചേറാടി ഊര് മൂപ്പന്‍ പി.സി. പുരുഷോത്തമന്‍, ട്രൈബല്‍ പ്രമോട്ടര്‍ അഞ്ചു എന്നിവര്‍ പ്രസംഗിക്കും.

 

Related Articles

Back to top button
error: Content is protected !!