Thodupuzha

ഗോത്ര കലാ പ്രദര്‍ശന വിപണന  മേള ‘ഉണര്‍വ് 2022’ തിങ്കളാഴ്ച

തൊടുപുഴ: പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഗോത്ര കലാ പ്രദര്‍ശന വിപന മേള ഉണര്‍വ് 21 ന് രാവിലെ പത്തിന് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഐ.ടി.ഡി.പി അധികൃതര്‍ അറിയിച്ചു. തൊടുപുഴ ഗാന്ധി സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ പി.ജെ ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യാതിഥിയാകും. ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തും. ഗോത്ര കലാകാരന്‍മാര്‍ക്കും പാരമ്പര്യ ഉല്‍പാദകര്‍ക്കും കോവിഡ് പ്രതിസന്ധി തരണം ചെയ്യുന്നതിന് ഒരു കൈത്താങ്ങാകുന്നതിനും ഗോത്ര സംസ്‌കാരവും കലാരൂപങ്ങളും മുഖ്യധാരക്ക് പരിചയപ്പെടുത്തലുമാണ് മേള കൊണ്ട് ഉദ്ദേശിക്കുന്നത്. 21, 22 തീയതികളിലാണ് മേള നടക്കുന്നത്. മേളയിലെ സ്റ്റാളുകളിലൂടെ ഗോത്ര മേഖലകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന തനത് നാടന്‍ ഉള്‍പ്പന്നങ്ങളും വന വിഭവങ്ങളും ലഭ്യമാക്കും. കൂടാതെ മേളയോടനുബന്ധിച്ച് തിങ്കള്‍ ചൊവ്വ ദിവസങ്ങളിലായി വൈകിട്ട് വൈകിട്ട് 5.30, 6.15, 7.15 എന്നീ സമയങ്ങളില്‍ ഗോത്ര കലാമേളകളായ ഊരാളിക്കൂത്ത്, മലപ്പുലയ ആട്ടം, പളിയ നൃത്തം, കൊലവയാട്ടം, പരിചമുട്ടുകളി, മന്നാക്കൂത്ത് എന്നിവ നടക്കും.

Related Articles

Back to top button
error: Content is protected !!