Kudayathoor

സ്കൂട്ടറുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

കുടയത്തൂർ: ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്. കുടയത്തൂർ നെടുങ്ങാട്ട് ചിറയിൽ പത്മകുമാർ (41) അഞ്ചിരി ആനക്കയം ഓരംകുന്നേൽ അശ്വതി (24) എന്നിവർക്കാണ് പരിക്കേറ്റത്.വെള്ളിയാഴ്ച രാവിലെ 9 ന് കുടയത്തൂർ സംഗമം കവലയ്ക്ക് സമീപമായിരുന്നു. അപകടം. .മൂലമറ്റം ഭാഗത്തേക്ക് വന്ന അശ്വതിയുടെ സ്കൂട്ടറും തൊടുപുഴ ഭാഗത്തേക്ക് പോയ പത്മകുമാറിൻ്റെ

സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.കാലിന് ഗുരുതരമായി പരിക്കേറ്റ പത്മകുമാറിനെ സമീപവാസിയുടെ കാറിൽ കയറ്റുവാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. ഇതോടെ മൂലമറ്റം അഗ്നി രക്ഷാ സേനയിൽ വിവരം അറിയിച്ചു. അഗ്നി രക്ഷാ സേനയുടെ ആംബുലൻസ് എത്തിയാണ് പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.അശ്വതിയുടെ മുഖത്താണ് സാരമായി പരിക്കേറ്റത്. കാഞ്ഞാർ പോലീസും സ്ഥലത്തെത്തിയിരുന്നു. അപകടത്തെ തുടർന്ന് കുറച്ച് സമയം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.

Related Articles

Back to top button
error: Content is protected !!