ChuttuvattomCrimeThodupuzha

എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍  

തൊടുപുഴ: തൊടുപുഴയില്‍ എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കാരിക്കോട് സ്വദേശി അര്‍ഷിദ് (32), ഏഴല്ലൂര്‍ സ്വദേശി അനീഷ് (34) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 11 ഗ്രാം എം.ഡി.എം.എയും രണ്ട് ഗ്രാം കഞ്ചാവും ഇവ വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ന്യൂ ഇയറുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ പോലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതി പിടിയിലായത്.

ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി തൊടുപുഴ കേന്ദ്രീകരിച്ച് വന്‍ തോതില്‍ ലഹരി വസ്ഥുക്കളുടെ ഇടപാട് നടക്കുമെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് തൊടുപുഴക്ക് സമീപം ഉണ്ടപ്ലാവില്‍ വച്ച് കാര്‍ തടഞ്ഞ് നിര്‍ത്തി അര്‍ഷാദിനെയാണ് ആദ്യം പിടികൂടിയത്. ഇയ്യാളുടെ കാറിനുള്ളില്‍ നടത്തിയ പരിശോധനയില്‍ 11 ഗ്രാം എം.ഡി.എം.എ., രണ്ട് ഗ്രാം കഞ്ചാവ്, ഇവ ഉപയോഗിക്കുന്നതിനും വില്‍ക്കുന്നതിനുമുള്ള ഉപകരണങ്ങള്‍, ലഹരി വിറ്റതിലൂടെ ലഭിച്ച പണം, എ.ടി.എം കാര്‍ഡുകള്‍ തുടങ്ങിയവയും പിടിച്ചെടുത്തു. അര്‍ഷിദില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂട്ടാളിയായ ഏഴല്ലൂര്‍ സ്വദേശി അനീഷും പോലീസിന്റെ പിടിയിലായി. ഇയ്യാളുടെ പക്കല്‍ നിന്നും എം.ഡി.എം.എയും കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ കുറിച്ച് ഏതാനും നാളുകള്‍ക്ക് മുമ്പ് തന്നെ സൂചന ലഭിച്ചിരുന്നതായി തൊടുപുഴ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുമേഷ് സുധാകര്‍ പറഞ്ഞു.

 

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രധാനമായും അര്‍ഷിദും സംഘവും ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയരുന്നതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്ക് ലഹരി എത്തിച്ച് നല്‍കിയിരുന്നവരെയും ഇവരില്‍ നിന്നും ലഹരി വാങ്ങിയിരുന്നവരെക്കുറിച്ചുമുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ അവരെയും പിടികൂടുമെന്ന് പോലീസ് അറിയിച്ചു. ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് ടീമും തൊടുപുഴ പോലീസിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ലഹരി വില്‍പ്‌നയുമായി ബന്ധപ്പെട്ട് വാഴക്കുളം പോലീസ് സ്‌റ്റേഷനിലെ പ്രതിയാണ് അര്‍ഷിദെന്ന് പോലീസ് സൂചിപ്പിച്ചു.

 

തൊടുപുഴയിലേയും പരിസരങ്ങളിലേയും കലാലയങ്ങള്‍ കേന്ദ്രീകരിച്ച് വന്‍ തോതില്‍ ലഹരി വസ്ഥുക്കളുടെ കച്ചവടവും ഉപയോഗവും നടക്കുന്നുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസും എക്സൈസും നടത്തിയ പരിശോധനയില്‍ വലിയ തോതില്‍ ലഹരി വസ്തുക്കള്‍ പിടിച്ചെുക്കുകയും വിദ്യാര്‍ത്ഥികളും ഇവര്‍ക്ക് ലഹരി എത്തിക്കുന്ന പുറമേ നിന്നുള്ള യുവാക്കളും അടക്കം നിരവധിയാളുകള്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു.

Related Articles

Back to top button
error: Content is protected !!