Thodupuzha

മഹാഗണി മരങ്ങള്‍ വെട്ടിയ സംഭവത്തില്‍ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു

അറക്കുളം: എം വി ഐ പി ഭൂമിയില്‍ നിന്ന് മഹാഗണി മരങ്ങള്‍ വെട്ടിയ സംഭവത്തില്‍ രണ്ട് യുവാക്കളെ വനം വകുപ്പ് അധികൃതര്‍ അറസ്റ്റ് ചെയ്തു.ശങ്കരപ്പള്ളിയില്‍ വള്ളിപ്പാറയില്‍ വി എസ് അജിത്ത്,തുടങ്ങനാട് ആശാരിപറമ്പില്‍ അഖില്‍ തോമസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വെട്ടിയ തടിയും ഇത് കൊണ്ടുപോകാന്‍ എത്തിച്ച പിക്കപ്പ് ജീപ്പും ഉള്‍പ്പടെയാണ് കസ്റ്റഡിയില്‍ എടുത്തത്.ഇവരില്‍പെട്ട ശശി, സിനോഷ്,വിഷ്ണു ഉള്‍പ്പടെ കണ്ടാല്‍ അറിയാവുന്ന അഞ്ച് ആളുകളെ കൂടി പിടി കൂടാനുണ്ട്.അറസ്റ്റ് ചെയ്തവരെ പിന്നീട് ജ്യമ്യത്തില്‍ വിട്ടയച്ചു.100 സെ. മീറ്റര്‍ വണ്ണമുള്ള 21തടികളാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്.20000 രൂപയോളം വില വരുമെന്ന് അധികൃതര്‍ പറഞ്ഞു.പിടിച്ചെടുത്ത തടി അറക്കുളം വനം വകുപ്പ് ഓഫീസിലേക്ക് മാറ്റി.

Related Articles

Back to top button
error: Content is protected !!