IdukkiKerala

കഞ്ചാവുമായി ഇടുക്കി സ്വദേശികളായ യുവാക്കള്‍ തിരുവനന്തപുരത്ത് പിടിയില്‍

ഇടുക്കി (തിരുവനന്തപു രം): തിരുവനന്തപുരത്ത് കഞ്ചാവുമായി രണ്ട് ഇടുക്കി സ്വദേശികള്‍ പിടിയില്‍. അനന്തു(22), ക്രിസ്റ്റി (25) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വെള്ളറടയ്ക്ക് സമീപം വിദ്യാര്‍ത്ഥികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ ബാഗുമായി എത്തിയ വെള്ളറട പുലിയൂര്‍ശാല സ്വദേശി ശ്രീജിത്തിനെ കണ്ടു നാട്ടുകാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് വെള്ളറട പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.എന്നാല്‍ നാട്ടുകാരെ കണ്ട് ഭയന്ന് ശ്രീജിത്ത് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന്, പൊലീസും നാട്ടുകാരും ചേര്‍ന്നു രണ്ടുപേരെ പിടികൂടുകയും കൈയിലുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോള്‍ അതിനുള്ളില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ഇവര്‍ കോളജ് കേന്ദ്രീകരിച്ച്‌ കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രതികളാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവരെക്കുറിച്ചു വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ മൃദുല്‍കുമാര്‍, സബ് ഇന്‍സ്പക്ടര്‍ ജോസഫ് ആന്‍റണി നെറ്റോയുടെയും നേത്വത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Related Articles

Back to top button
error: Content is protected !!