Thodupuzha

എം.ഡി.എം.എ യുമായി തൊടുപുഴ സ്വദേശികളായ രണ്ട് യുവാക്കൾ ആലുവയിൽ പോലീസിന്‍റെ പിടിയിൽ

തൊടുപുഴ: എം.ഡി.എം.എ യുമായി തൊടുപുഴ സ്വദേശികളായ രണ്ട് യുവാക്കൾ ആലുവയിൽ പോലീസിന്‍റെ പിടിയിലായി. തൊടുപുഴ ഇടവെട്ടി ചിറപ്പടി കുറ്റിവേലിൽ ഷിജാസ് (28), ഇടവെട്ടി കിഴക്കേ മഠം റഫീഖ് (31) എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 0.925 മില്ലിഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. എം.ഡി.എം.എ പായ്ക്കു ചെയ്തു വിൽക്കുവാനുള്ള ചെറിയ കവറുകളും വാഹനത്തിൽ നിന്ന് കണ്ടെടുത്തു. ഇൻസ്പെക്ടർ എൽ.അനിൽകുമാർ, എസ്.ഐ സി.ആർ ഹരിദാസ്, എസ്.സി.പി.ഒ കെ.ബി.സജീവ്, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ തുടങ്ങിയവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Related Articles

Back to top button
error: Content is protected !!