Idukki

യുഡിഎഫ് വനിതാ കണ്‍വന്‍ഷന്‍ ഇന്ന്

ഇടുക്കി : യുഡിഎഫ് വനിതാ കണ്‍വന്‍ഷന്‍ ഇന്ന്. യുഡിഎഫ് വനിതാ ജനപ്രതിനിധികള്‍, വനിതാ നേതാക്കള്‍, മഹിളാ കോണ്‍ഗ്രസിന്റെ ജില്ലാ ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍, മണ്ഡലം പ്രസിഡന്റുമാര്‍, സോഷ്യല്‍ മീഡിയാ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, മണ്ഡലം കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരുടെ കണ്‍വന്‍ഷന്‍ ശനിയാഴ്ച 10.30ന് ചെറുതോണി വ്യാപാര ഭവനില്‍ നടക്കുമെന്ന് മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സാബു അറിയിച്ചു. സമ്മേളനം ഉമാ തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കണ്‍വന്‍ഷന് ശേഷം അഡ്വ. ഡീന്‍ കുര്യാക്കോസിന്റെ ഇലക്ഷന്‍ പ്രചരണാര്‍ത്ഥം ചെറുതോണി ടൗണില്‍ റോഡ് ഷോയും സംഘടിപ്പിക്കും.

 

 

 

Related Articles

Back to top button
error: Content is protected !!