Thodupuzha

ഉടുമ്പന്നൂര്‍ പബ്ലിക് ലൈബ്രറി  പുതിയ മന്ദിരത്തിലേക്ക്

 

 

ഉടുമ്പന്നൂര്‍: പബ്ലിക് ലൈബ്രറി പഞ്ചായത്ത് ഷോപ്പിഗ് കോംപ്ലക്‌സിന്റെ ഒന്നാം നിലയിലേക്ക് പ്രവര്‍ത്തനം മാറ്റുന്നു. ഞായറാഴ്ച രാവിലെ പത്തിന് ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം കെ.എം ബാബു പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കും. ലൈബ്രറിയോട് ചേര്‍ന്ന് സജ്ജമാക്കിയിട്ടുള്ള മിനി കോണ്‍ഫറന്‍സ് ഹാള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷും റീ ഡിഗ് റൂം ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി പി.കെ സുകുമാരനും ഉദ്ഘാടനം ചെയ്യും. പുസ്തകവിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വിദ്യാഭാസ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുലൈഷ സലിം നിര്‍വഹിക്കും. ലൈബ്രറി എക്‌സിക്യൂട്ടീവ് അംഗം പി.കെ ഉഷ വായനദിന സന്ദേശം നല്‍കും. ലൈബ്രറി പ്രസിഡന്റ് കെ.ജി സുകുമാരന്‍ അധ്യക്ഷത വഹിക്കും.

Related Articles

Back to top button
error: Content is protected !!