ChuttuvattomThodupuzha

അപകടങ്ങൾ കുറയ്ക്കാൻ വഴിക്കണ്ണുമായി ഉടുമ്പന്നൂർ പഞ്ചായത്ത്

ഉടുമ്പന്നൂർ: റോഡപകടങ്ങൾ കുറയ്ക്കുവാൻ വഴിക്കണ്ണുമായി കാവലൊരുക്കി ഉടുമ്പന്നൂർ പഞ്ചായത്ത്. ഇടറോഡുകളും മെയിൻ റോഡുമായി ചേരുന്ന ജംഗ്ഷനുകളിലും അപകട വളവുകളിലും കോൺവെക്സ് മിററുകൾ സ്ഥാപിച്ച് വാഹന ഡ്രൈവർമാർക്ക് മികച്ച റോഡ് കാഴ്ച പ്രദാനം ചെയ്യുന്നതാണ് പദ്ധതി. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യ ഘട്ടത്തിൽ 10 കേന്ദ്രങ്ങളിലാണ് വഴിക്കണ്ണ് സ്ഥാപിച്ചത്. പൊതുജനങ്ങളുടെ താത്പര്യാർത്ഥം ആവശ്യമെങ്കിൽ കൂടുതൽ സ്ഥലങ്ങളിൽ തുടർന്ന് പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുമെന്ന് പ്രസിഡന്റ് എം. ലതീഷ് അറിയിച്ചു. ഉടുമ്പന്നൂർ ന്യൂ സിറ്റിയിൽ സ്ഥാപിച്ച മിറർ അനാഛാദനം ചെയ്ത് പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ അധ്യക്ഷയായി. ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലൈഷ സലിം, വാർഡ് മെമ്പർ മോൾ ഷിജു തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!