Thodupuzha

തിരുവുത്സവ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

 

തൊടുപുഴ: തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ 2023 ഏപ്രില്‍ 14 മുതല്‍ നടക്കുന്ന തിരുവുത്സവവുമായി ബന്ധപ്പെട്ട് ഉത്സവകമ്മിറ്റി ഓഫീസ് ഉദ്ഘാടനം ക്ഷേത്രാങ്കണത്തില്‍ നടന്നു. ഉത്സവ ആഘോഷകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പി. അശോക്കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തൊടുപുഴ താലൂക്ക് തഹസില്‍ദാര്‍ എം. അനില്‍കുമാര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, ഉത്സവകമ്മിറ്റി രക്ഷാധികാരി കെ.കെ. പുഷ്പാംഗദന്‍, ഉത്സവകമ്മിറ്റി ചെയര്‍പേഴ്‌സണ്‍

ബി. ഇന്ദിര, അഡ്വ. ശ്രീവിദ്യ രാജേഷ്, ദേവസ്വം മാനേജര്‍ ഇ.എസ്. യശോധരന്‍, ഭരണസമിതിയംഗം സി.സി. കൃഷ്ണന്‍, ഫൈനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ ബി. വിജയകുമാര്‍, പബ്ലിസിറ്റി കണ്‍വീനര്‍ കെ.ആര്‍. ശ്രീജേഷ്, ഉത്സവആഘോഷകണ്‍വീനര്‍ പി. പ്രബീഷ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!