ThodupuzhaVelliyamattom

ശാഖാ പ്രഖ്യാപനവും കുടുംബ സംഗമവും

വെള്ളിയാമറ്റം:കേരള പുലയര്‍ മഹാസഭ വെള്ളിയാമറ്റം ശാഖയുടെ ഔദ്യോഗിക പ്രഖ്യാപനവും കുടുംബ സംഗമവും യൂണിയൻ ഭാരവാഹികള്‍ക്ക് സ്വീകരണവും നടന്നു.പന്നിമറ്റം കവലയില്‍ നിന്ന് വാദ്യമേളങ്ങളുടെ അകമ്ബടിയോടെ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനം സമ്മേളന നഗരിയായ പന്നിമറ്റം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ എത്തിച്ചേര്‍ന്നപ്പോള്‍ നടന്ന പൊതുസമ്മേളനവും ശാഖ പ്രഖ്യാപനവും കെ.പി.എം.എസ് സംസ്ഥാന സമിതിയംഗം അച്ചാമ്മ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് നാരായണൻ വി.കെ. അദ്ധ്യക്ഷനായി. തുടര്‍ന്ന് യൂണിയൻ ഭാരവാഹികള്‍ക്ക് സ്വീകരണവും നല്‍കി.

എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ അമല്‍ കൃഷ്ണയെ ചടങ്ങില്‍ മെമന്റോ നല്‍കി ആദരിച്ചു. യൂണിയൻ സെക്രട്ടറി സരേഷ് കണ്ണൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ പ്രസിഡന്റ് എം.കെ.പരമേശ്വരൻ, ശാഖാ സെക്രട്ടറി ബിബിയ എം.ബാബു, യൂണിയൻ ഖജാൻജി അനീഷ് കുമാര്‍ ഇ.റ്റി, യൂണിയൻ വൈ. പ്രസിഡന്റ് പി.ഒ.കുഞ്ഞപ്പൻ, യൂണിയൻ അസി.സെക്രട്ടറി എം.കെ.സോമൻ, കെ.പി.എം.എഫ് യൂണിയൻ സെക്രട്ടറി സുനിത രാജീവ്, കെ.പി.വൈ.എം.യൂണിയൻ പ്രസിഡന്റ് ഫെബിൻ കെ.കെ, ജില്ലാ കമ്മിറ്റിയംഗം വത്സമോഹൻ, ശാഖാ ഖജാൻജി സുബി സിജു എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!