Thodupuzha
യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/04/64c2b5a5-bb89-42ad-8cc8-85f9a69918b4.jpg?resize=780%2C470&ssl=1?v=1682485657)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കേരള മുനിസിപ്പല്‍ ആന്‍ഡ് കോര്പ്പറേഷന് സ്റ്റാഫ് യൂണിയന്റെ 42-ാമത് തൊടുപുഴ യൂണിറ്റ് സമ്മേളനം നാരായണന് നായര്‍ നഗര്‍ (റ്റി.എ.നസീര്‍ സ്മാരക ഹാള്‍) സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.ആര്. സോമന് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പ്രജീഷ്കുമാര് എന്‍.എച്ച്. അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം യൂണിയന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.എസ്. വിജുമോന് ഉദ്ഘാടനം ചെയ്തു. വി.എസ്.എം. നസീര്‍, പി.എം.റഫീക്, യൂണിറ്റ് സെക്രട്ടറി ബിനു കൃഷ്ണന്‍കുട്ടി, ജോയിന്റ് സെക്രട്ടറി ടി.പി.സൈബു എന്നിവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)