Thodupuzha

പ്രകൃതി വിരുദ്ധ പീഡനം: കുടയത്തൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെതിരെ സംഘടനാ നേതൃത്വം പരാതി മുക്കിയതായി ആരോപണം..

കുടയത്തൂര്‍: പ്രകൃതി വിരുദ്ധ പീഡന സംഭവത്തില്‍ കുടയത്തൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെതിരെയുള്ള പരാതി സംഘടനാ നേതൃത്വം മുക്കിയതായി ആരോപണം . രണ്ട് ദിവസം മുന്‍പാണ് സംഭവം ഉണ്ടായത്. ആണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു. സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പുറത്ത് അറിയുന്നത്. കുട്ടി മാനസിക സമ്മര്‍ദത്തിലാണ്. പോലീസില്‍ പരാതി നല്‍കാന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും പരാതി ഇല്ലാതെ ഒത്തുതീര്‍പ്പിനാണ് സംഘടനാ നേതൃത്വം ശ്രമിച്ചതെന്നും ആരോപണം ഉണ്ട്

 

 

 

Related Articles

Back to top button
error: Content is protected !!