Thodupuzha

സ്‌പൈസസ് നിയമം നവീകരിക്കുന്നത്  കര്‍ഷകര്‍ക്ക് ഗുണകരമല്ല: പി.സി തോമസ്

 

 

തൊടുപുഴ: സ്‌പൈസസ്, തേയില, കാപ്പി, റബര്‍, എന്നീ കൃഷികളുമായി ബന്ധപ്പെട്ട് നേരത്തെ ഉണ്ടായിരുന്ന നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സമൂലം മാറ്റുകയാണെന്നും പുതിയ നിയമങ്ങള്‍ കര്‍ഷകര്‍ക്ക് പ്രയോജനകരമല്ലെന്നും കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.സി തോമസ്. പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നതിറെ കരട് ബില്ലുകള്‍ കഴിഞ്ഞ 10ന് വാണിജ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 21 ന് മുമ്പ് ആക്ഷേപങ്ങള്‍ ഉള്ളത് കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കണമെന്നാണ് നിബന്ധന. അതുകൊണ്ട് കര്‍ഷക സംഘടനകളും മറ്റു ബന്ധപ്പെട്ടവരും അവര്‍ക്കുള്ള ആക്ഷേപങ്ങളും നിര്‍ദ്ദേശങ്ങളും ഉടന്‍തന്നെ നല്‍കണമെന്നും തോമസ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!