IdukkiLocal Live

വണ്ടിപ്പെരിയാര്‍ കേസ്: കുട്ടിയുടെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി

ഇടുക്കി: വണ്ടിപ്പെരിയാര്‍ കേസിലെ കുട്ടിയുടെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി.വണ്ടിപ്പെരിയാറില്‍ ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ പിതാവിന് കുത്തേറ്റ സംഭവത്തില്‍ പ്രതിക്കെതിരെ വധശ്രമം ഉള്‍പ്പെടെ മതിയായ വകുപ്പുകള്‍ ചുമത്തി കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍ ആവശ്യപ്പെട്ടു.
വണ്ടിപ്പെരിയാര്‍ കേസില്‍ ഇരയ്ക്ക് നീതികിട്ടാത്തത് നിര്‍ഭാഗ്യകരമാണ്. മനപൂര്‍വ്വം കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടന്നിരിക്കുന്നത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പുറത്തും വയറിലും കുത്തേറ്റ് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും വധശ്രമം ഉള്‍പ്പെടെ ഗുരുതര കുറ്റകൃത്യങ്ങളുടെ പേരില്‍ മതിയായ വകുപ്പുകള്‍ ചേര്‍ത്തുകൊണ്ട് പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന്
കെ. സലിംകുമാര്‍ ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!