Vannappuram
മുണ്ടന്‍മുടി ബാപ്പുജി സ്മാരക വായനശാലയില്‍ വായനാ ദിനം ആചരിച്ചു


മുണ്ടന്‍മുടി: ബാപ്പുജി സ്മാരക വായനശാലയുടെ നേതൃത്വത്തില്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി.എന്‍ പണിക്കരുടെ അനുസ്മരണ ദിനം വായനാ ദിനമായി ആചരിച്ചു. ബാപ്പുജി സ്മാരക വായനശാല പ്രസിഡന്റ് സെബാസ്റ്റിയന്‍ കൊച്ചടിവാരം അധ്യക്ഷത വഹിച്ചു. ഗാന്ധി ദര്‍ശന്‍ വേദി ജില്ലാ ചെയര്‍മാന്‍ അഡ്വ. ആല്‍ബര്‍ട്ട് ജോസ് ഉദ്ഘാടനം ചെയ്തു. ജോണി പുത്തന്‍പുര, സാജു ചോങ്കര, ലൈബ്രറേറിയന്‍ മജ്ഞു സാബു എന്നിവര്‍ പങ്കെടുത്തു.
