Local LiveVannappuram

വണ്ണപ്പുറം ഗവണ്‍മെന്റ് ആശുപത്രിയില്‍ ജീവനക്കാരില്ല,രോഗികള്‍ ദുരിതത്തില്‍

വണ്ണപ്പുറം: വണ്ണപ്പുറം ഗവണ്‍മെന്റ് ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. ഫാര്‍മസിയിലും ലാബിലും മണിക്കൂറുകളോളം രോഗികള്‍ കാത്ത് നില്‍ക്കേണ്ട അവസ്ഥയാണുളളത്. രോഗികളെ പരിശോധിച്ചതിന് ശേഷം ഡോക്ടര്‍മാര്‍ ഫാര്‍മസിയില്‍ എത്തിയിട്ടാണ് മരുന്ന് വിതരണം നടത്തുന്നത്. താല്‍കാലിക അടിസ്ഥാനത്തിലെങ്കിലും ജോലിക്കാരെ ലഭ്യമാക്കി രോഗികളുടെ ദുരിതാവസ്ഥകള്‍ പരിഹരിക്കണമെന്ന് എ ഐ വൈ എഫ് വണ്ണപ്പുറം മേഖല സെക്രട്ടറി ജിതിന്‍ മാത്യു ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!