Local Livevaazhakkulam

വാഴക്കുളം ചാവറ ഇന്റര്‍നാഷണല്‍ അക്കാദമി : ലോക പേപ്പര്‍ ബാഗ് ദിനം ആചരിച്ചു

വാഴക്കുളം: ചാവറ ഇന്റര്‍നാഷണല്‍ അക്കാദമി ലോക പേപ്പര്‍ ബാഗ് ദിനം ആചരിച്ചു. ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി പേപ്പര്‍ ബാഗ് നിര്‍മ്മാണ മത്സരം നടത്തി. പ്ലാസ്റ്റിക് ബാഗുകളുടെ ദൂഷ്യവശങ്ങള്‍ മനസ്സിലാക്കുവാനും പേപ്പര്‍ ബാഗുകളുടെ ആവശ്യകത വിദ്യാര്‍ത്ഥികളെ ബോധ്യപ്പെടുത്തുന്നതിനുമായി നടത്തിയ മത്സരത്തില്‍ 200 ഓളം കുട്ടികള്‍ പങ്കെടുത്തു. വിവിധ തരത്തിലും നിറത്തിലും ഉണ്ടാക്കിയ ബാഗുകളുടെ പ്രദര്‍ശനവും സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തി. പങ്കെടുത്ത കുട്ടികള്‍ക്ക് പ്രിന്‍സിപ്പല്‍ ഫാ.ഡിനോ കള്ളികാട്ട് പുരസ്‌കാരം വിതരണം ചെയ്തു.

 

Related Articles

Back to top button
error: Content is protected !!