ChuttuvattomThodupuzha

ശാസ്താംപാറ ഗവ.എല്‍.പി സ്‌കൂളില്‍ പച്ചക്കറി വിളവെടുപ്പ് നടത്തി

തൊടുപുഴ: ശാസ്താംപാറ ഗവ. എല്‍ പി സ്‌കൂളില്‍ രണ്ടാം വര്‍ഷവും പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി. കഴിഞ്ഞ തവണ സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികള്‍ ഇവിടെ ഉത്പാദിപ്പിച്ചതില്‍ നിന്നും ലഭിച്ചിരുന്നു. മൊത്തം 52 സെന്റ് സ്ഥലത്തിലെ 15 സെന്റ് സ്ഥലത്ത് കരനെല്‍കൃഷി ഇത്തവണയും ചെയ്തിട്ടുണ്ട്. വള്ളിപ്പയര്‍, കുറ്റിയര്‍, മീറ്റര്‍ പയര്‍, വെള്ളിരി, മത്തന്‍, കോവല്‍, പാവല്‍, തക്കാളി, വെണ്ട, കൂര്‍ക്ക, ചതുരപയര്‍, വാഴ തുടങ്ങിയവയും കൃഷി ചെയ്തിട്ടുണ്ട്. ഇ.കെ അജാസിന്റെ നേതൃത്വത്തിലുളള സ്‌കൂള്‍ പിടിഎ പച്ചക്കറി കൃഷിയ്ക്കായി നല്‍കിയ പങ്ക് വലുതാണ്. തങ്കപ്പന്‍, രാധ, പ്രകാശ് എന്നിവരടങ്ങുന്ന കര്‍ഷക കുടുംബമാണ് കൃഷികള്‍ക്ക് നേതൃത്വം നല്‍കുന്നത്. പൂര്‍ണ്ണമായും ജൈവ രീതിയിലാണ് കൃഷി നടത്തിയത്. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ പൗലോസ്, അധ്യാപകരായ ഷഹന കരീം, നസീറ നൗഷാദ്, ഷര്‍മ്മി മോള്‍, സോള്‍ജീ അനീഷ്, ചന്ദ്രമതി, മഞ്ജു വിജില്‍ ഐ ഷാ സലീം, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ വിളവെടുപ്പില്‍ പങ്ക് ചേര്‍ന്നു. ഇത്തവണയും മികച്ച വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും.

Related Articles

Back to top button
error: Content is protected !!