Thodupuzha

വെളളക്കരം കുടിശിക അദാലത്ത്

 

 

തൊടുപുഴ: വാട്ടര്‍ അതോറിറ്റി സബ് ഡിവിഷന്‍ കാര്യാലയത്തിന് കീഴില്‍ വെളളക്കരവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ അദാലത്ത് നടത്തും. മുന്‍സിപ്പാലിറ്റിയിലെയും അറക്കുളം, കുടയത്തൂര്‍, വെള്ളിയാമറ്റം, മുട്ടം, കരിങ്കുന്നം, പുറപ്പുഴ, മണക്കാട്, കുമാരമംഗലം , ഇടവെട്ടി, കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍, കോടിക്കുളം, വണ്ണപ്പുറം പഞ്ചായത്തുകളിലെയും ഉപഭോക്താക്കള്‍ക്ക് പങ്കെടുക്കാം. കോടതികളില്‍ നിലവിലുളള കേസുകള്‍, റവന്യു റിക്കവറി നേരിടുന്ന ഉപഭോക്താക്കള്‍ എന്നിവര്‍ 30നകം തൊടുപുഴ വാട്ടര്‍ അതോറിറ്റി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍-04862 222812, 04862 222912, 9188127933

Related Articles

Back to top button
error: Content is protected !!