Local LiveVelliyamattom

വെള്ളിയാമറ്റം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നാളെ

വെള്ളിയാമറ്റം : സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം വ്യാഴാഴ്ച 10.30ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും . റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. വെള്ളിയാമറ്റം സെന്റ് ജോസഫ്‌സ് യൂപി സ്‌കൂള്‍ ഹാളില്‍ നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ പി.ജെ. ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. റ്റി ബിനു, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവാലം, വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു , കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍ , സബ് കളക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍ , വെള്ളിയാമറ്റം പഞ്ചായത്ത് വൈസ് പ്രസിഡന്റ്റ് ലളിതമ്മ വിശ്വനാഥന്‍, ഇടുക്കി ജില്ലാപഞ്ചായത്ത് അംഗം പ്രൊഫ. എം.ജെ. ജേക്കബ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അംഗം ടെസ്സിമോള്‍ മാത്യു, വെള്ളിയാമറ്റം പഞ്ചായത്ത് അംഗം ഷേര്‍ളി ജോസുകുട്ടി , അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അനി പി.എന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

Related Articles

Back to top button
error: Content is protected !!