ChuttuvattomLocal LiveThodupuzha

ശാപമോക്ഷം കാത്ത് പട്ടയം കവല ചിലവ് റോഡ്

ശാസ്താംപാറ: ഇടവെട്ടി പഞ്ചായത്തിലെ നാല്,അഞ്ച്, ആറ് വാര്‍ഡുകളിലൂടെ കടന്നുപോകുന്ന പട്ടയം കവല ചിലവ് പിഡബ്ല്യൂഡി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തം. അമിത ഭാരം കയറ്റിയ വാഹനങ്ങള്‍ പോകുന്നത് കാരണം ഇരുചക്രവാഹന യാത്രകള്‍ പോലും ചില സമയത്ത് അപകടം ക്ഷണിച്ചു വരുത്തുന്നു. ഭരവാഹനങ്ങള്‍ കടന്നുപോകുന്നതുമൂലം മുരളിക്കവല ഭാഗത്ത് വലിയ രീതിയില്‍ റോഡ് ഇടിഞ്ഞ് താഴ്ന്ന് ഒഴുകി പോയിരിക്കുന്നു. ഇതിലെ ഇരുചക്രവാഹനയാത്ര പോലും ദുസ്സഹമാണ്. പലപ്രാവശ്യം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പരിഹാരമായില്ല. റോഡ് മോശമായതിനാല്‍ ഇതിലെ ചിലവിന് സര്‍വ്വീസ് നടത്തുന്ന ബസ്സ് മുരളിക്കവലയില്‍ സര്‍വ്വീസ് അവസാനിപ്പിക്കുന്നു. എത്രയും വേഗം ഇതിന് ശാശ്വത പരിഹാരം കാണമെന്ന് കെപിഎംഎസ് തൊടുപുഴ യൂണിയന്‍ സെക്രട്ടറി പ്രകാശ് തങ്കപ്പന്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!