Thodupuzha

ഭൂജല വകുപ്പ് ശില്‍പശാല നടത്തി

തൊടുപുഴ: നൂതന ഭൂജല ഡാറ്റാ ഉപയോഗവും ഉപഭോക്താക്കളും എന്ന വിഷയത്തില്‍ ശില്പശാല സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ശില്‍പശാല ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഭൂജലത്തിന്റെ നിജസ്ഥിതി അറിയുന്നതിനും ജല ശോഷണ മേഖലകള്‍ തിട്ടപ്പെടുത്തുന്നതിനും അവിടെ നീര്‍ത്തടാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ക്ക് ഡേറ്റകള്‍ കേന്ദ്രീകരിച്ചു മാനേജ്‌മെന്റ് പ്രവര്‍ത്തികള്‍ നടത്തണമെന്നും കളക്ടര്‍ പറഞ്ഞു. എഡിഎം ഷൈജു പി. ജേക്കബ് അധ്യക്ഷത വഹിച്ചു മാസാന്ത്യത്തില്‍ ലഭിക്കുന്ന ഡേറ്റ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നൊരുക്കങ്ങള്‍ക്കും എത്രത്തോളം പ്രധാന്യം അര്‍ഹിക്കുന്നു എന്നതിനെക്കുറിച്ചും ജലസംരക്ഷണത്തിന്റെ ആവശ്യകതകളെ കുറിച്ചും യോഗത്തില്‍ പ്രതിപാദിച്ചു.

തൊടുപുഴ ഹൈറേഞ്ച് ഫുഡ്മാള്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ശില്പശാലയില്‍ ഭൂജല വകുപ്പ് ഇടുക്കി നാഷണല്‍ ഹൈഡ്രോളജി പ്രോജെക്ടിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍, തദ്ദേശ സ്വയം ഭരണ വകുപ്പുകള്‍, റവന്യൂ, ഇറിഗഷന്‍, വാട്ടര്‍ അതോറിറ്റി, കൃഷി, ആരോഗ്യം, മണ്ണ് സംരക്ഷണം, ഹരിത കേരള മിഷന്‍, തുടങ്ങിയ മുപ്പതോളം സര്‍ക്കാര്‍ വകുപ്പുകള്‍ സംബന്ധച്ചു.

നൂതന ഡാറ്റാ ഉപയോഗവും ഉപഭോക്താക്കളും എന്ന വിഷയത്തെ ആസ്പദമാക്കി ഭൂജല വകുപ്പ് എറണാകുളം റീജിയണല്‍ ഡാറ്റാ പ്രൊസ്സസിങ് സെന്റര്‍ ഹൈഡ്രോജിയോളജിസ്റ്റ് ഡോ. ലാല്‍ തോംസണ്‍ ക്ലാസെടുത്തു. ഭൂജല വകുപ്പ് ഇടുക്കി ജില്ലാ ഓഫീസര്‍ അനുരൂപ്. ആര്‍. എല്‍ സ്വാഗതവും, ഹൈഡ്രോജിയോളജിസ്റ്റ് അനീഷ് എം. അലി നന്ദിയും പറഞ്ഞു. ജില്ലാ പ്ലാനിങ് ഓഫിസര്‍ ഡോ. സാബുവര്‍ഗീസ്, കോട്ടയം മേജര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്‌സികുട്ടീവ് എഞ്ചിനീയര്‍ ദീപ എസ്. കൂമുള്ളില്‍, നവകേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഡോ. രാജേഷ് വി. ആര്‍ എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!