ChuttuvattomThodupuzha
ജലം ജീവിതം; പഠന പ്രവർത്തനങ്ങൾ നടത്തി


തൊടുപുഴ: അമൃത മിഷൻ പദ്ധതിയുടെ ഭാഗമായി വെള്ളിയാമറ്റം ക്രൈസ്റ്റ് കിംഗ് വിഎച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റിൻറെ നേതൃത്വത്തിൽ തൊടുപുഴ ഡയറ്റ് ലാബ് സ്കൂളിൽ ജലം ജീവിതം പഠന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. ഡയറ്റ് ലാബ് സ്കൂൾ പിടിഎ പ്രസിഡൻറ് ഷിജു ജോസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. എം.കെ. ലോഹിതാക്ഷൻ, വെള്ളിയാമറ്റം സികെവി എച്ച്എസ്എസ് പ്രിൻസിപ്പൽ പി.എസ്. ചന്ദ്രബോസ്, അമൃത മിഷൻ കോ-ഓർഡിനേറ്റർ എ.കെ. സന്തോഷ്, ഹെഡ്മിസ്ട്രസ് എം.ആർ. സ്വപ്ന, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുബിൻ മാത്യു എന്നിവർ പ്രസംഗിച്ചു.
