AccidentIdukki

വെള്ളച്ചാട്ടത്തിന് സമീപം യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

നേര്യമംഗലം(ഇടുക്കി): നേര്യമംഗലത്തിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയില്‍ വാളറ വെള്ളച്ചാട്ടത്തിന് സമീപത്താണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കൂത്താട്ടുകുളം പാലക്കുഴ പളനില്‍കുംതടത്തില്‍ ജോജി ജോണിന്റെ(40) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 7ഓടെ വെള്ളച്ചാട്ടത്തിന് എതിര്‍വശമുള്ള കലുങ്കിന് താഴെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ജോജി രണ്ടാഴ്ച മുന്‍പ് മൂന്നാറിലെ റിസോര്‍ട്ടില്‍ ഷെഫായി ജോലിയില്‍ പ്രവേശിച്ചിരുന്നു. മൂന്നാറില്‍ തിരികെ വീട്ടിലേയ്ക്ക് വരുന്നവഴി കലുങ്കില്‍ ഇരുന്ന് ഉറങ്ങിയപ്പോള്‍ വഴുതി താഴേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. കലുങ്കിന് സമീപത്തായി ജോജിയുടെ സ്‌കൂട്ടര്‍ കാണപ്പെട്ടിരുന്നു. ഇതുവഴിയെത്തിയ യാത്രക്കാരില്‍ ചിലരാണ് കലുങ്കിന് താഴെ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ അടിമാലി പോലീസ് സംഭവസ്ഥത്തെത്തി മൃതദേഹം അടിമാലി താലൂക്ക് ആശുത്രിയിലെ മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട്നല്‍കും. സംഭവത്തില്‍ അടിമാലി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!