ChuttuvattomThodupuzha

കാരിക്കോട് – കുന്നം പൊതുമരാമത്ത് റോഡിലെ വെള്ളക്കെട്ട് ദുരിതമാകുന്നു

തൊടുപുഴ: കാരിക്കോട് – കുന്നം പൊതുമരാമത്ത് റോഡിലെ വെള്ളക്കെട്ട് വാഹന- കാൽനട യാത്രക്കാർക്ക് ദുരിതമാകുന്നു. തൊണ്ടിക്കുഴ മാരിയിൽ സ്റ്റോഴ്‌സിന് സമീപമാണ് മൂന്ന് വർഷം മുമ്പ് നിർമാണം പൂർത്തിയായ കലുങ്കിന് മുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇതിന് സമീപം നേരത്തെ അധികൃതർ ശുചീകരണം നടത്തിയിരുന്നെങ്കിലും ഇപ്പോൾ വീണ്ടും വെള്ളമൊഴുകാൻ ഇടമില്ലാത്ത അവസ്ഥയാണ്. മഴ പെയ്യുമ്പോൾ വലിയ തോതിൽ വെള്ളം കൂടി ഇങ്ങോട്ട് ഒഴുകിയെത്തുന്നതോടെ ചെറുവാഹനങ്ങൾക്ക് കടന്ന് പോകാൻ പറ്റാത്ത സ്ഥിതി​ഗതിയുമുണ്ട്. നേരത്തെ ഇതിന് സമീപം വലിയ കുഴികൾ രൂപപ്പെട്ടത് വാർത്തയായപ്പോൾ അധികൃതർ റോഡ് ടൈലിട്ട് നവീകരിച്ചിരുന്നു. എന്നാൽ അവശേഷിച്ച ഭാഗം അന്ന് ഒഴിവാക്കിയതാണ് വെള്ളക്കെട്ടിന് കാരണം. സമീപത്തെ തോട്ടിൽ നിന്ന് ശക്തമായ മഴയിൽ ഇവിടെ വെള്ളം കയറുന്നതും പതിവാണ്.

 

Related Articles

Back to top button
error: Content is protected !!