Thodupuzha

ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വോളന്റിയര്‍മാരെ നിയമിക്കുന്നു

തൊടുപുഴ: കേരള ജല അതോറിറ്റി പി.എച്ച് സബ് ഡിവിഷന്‍ പൈനാവ് കാര്യായത്തിന്റെ കീഴില്‍ വരുന്ന ജല ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വോളന്റിയര്‍മാരെ നിയമിക്കുന്നു. വാഴത്തോപ്പ്, ചിന്നക്കനാല്‍ പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ക്ക് 179 ദിവസത്തില്‍ കവിയാത്ത കാലത്തേക്ക് 631 രൂപ ദിവസ വേതനം അടിസ്ഥാനത്തിലാണ് വോളന്റിയര്‍മാരെ നിയമിക്കുന്നത്. സിവില്‍ , മെക്കാനിക്കല്‍ എഞ്ചനീയറിങ്ങില്‍ ഡിഗ്രി അല്ലെങ്കില്‍
ഡിപ്ലോമ യോഗ്യതയുള്ളവരെ പരിഗണിക്കുന്നതാണ്. കമ്പ്യൂട്ടര്‍ പരിജ്ഞാനവും ജല വിതരണ രംഗത്ത് പ്രവര്‍ത്തി പരിചയവും അഭികാമ്യം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഈ മാസം 8 ന് രാവിലെ 10 ന് കേരള ജല അതോറിറ്റി പി.എച്ച് സബ് ഡിവിഷന്‍ പൈനാവ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ ആവശ്യമായ രേഖകളുമായി കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്. നിയമനം ജല ജീവന്‍ മിഷന്‍ പ്രവര്‍ത്തികള്‍ക്ക് വേണ്ടിയുള്ളതും താല്‍ക്കാലികവുമാണ്. പൂര്‍ണമായും ഫീല്‍ഡ് തലത്തിലുള്ള ജോലികളായതിനാല്‍ മുന്‍പരിചയമുള്ളവര്‍ക്കും സ്വന്തമായി ഇരുചക്ര വാഹനമുള്ളവര്‍ക്കും മുന്‍ഗണന നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547638430 നമ്പരില്‍ ബന്ധപ്പെടാം

Related Articles

Back to top button
error: Content is protected !!