Idukki

ഭാര്യയെ കത്രിക കൊണ്ട് കുത്തിയ ഭര്‍ത്താവ് പിടിയില്‍

ഇടുക്കി : ഭാര്യയെ കത്രിക കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് പൊലീസ് പിടിയില്‍.ഇടുക്കി മണിയാറന്‍കുടി സ്വദേശി കുളൂര്‍കുഴിയില്‍ രാജേഷിനെയാണ് (41) അറസ്റ്റ് ചെയ്തത്.ഭര്‍ത്താവിന്റെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ ഭാര്യ നിഭ (29) കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാവിലെ ഏഴിന് മണിയാറന്‍കുടി സ്‌കൂള്‍ സിറ്റിയില്‍ ബസ് കാത്തു നില്‍ക്കുമ്ബോഴാണ് ഭര്‍ത്താവ് രാജേഷ് നിഭയെ കുത്തി വീഴ്ത്തിയത്. കൈയില്‍ കരുതിയ കത്രികയുടെ പകുതി ഭാഗം ഉപയോഗിച്ചാണ് ഇയാള്‍ ഭാര്യയെ കുത്തിയത്. പുറത്തും വശങ്ങളിലുമായി ഏഴോളം കുത്തുകളേറ്റ നിഭയെ നാട്ടുകാര്‍ ചേര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജിലെത്തിച്ചു.

നിഭയുടെ ഹൃദയത്തിനും ശ്വാസകോശത്തിനും മുറിവേറ്റിട്ടുള്ളതിനാല്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഒരാഴ്ചയായി പ്രതി രാജേഷുമായി പിണങ്ങി സ്വന്തം വീട്ടിലാണ് നിഭ താമസിക്കുന്നത്. സംശയ രോഗത്തെ തുടര്‍ന്നുള്ള കുടുംബ വഴക്കാണ് സ്ഥിരം മദ്യപനായ പ്രതി ഭാര്യയെ കുത്താന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. ഇവര്‍ക്ക് എട്ടും ആറും വയസുള്ള രണ്ട് കുട്ടികളുമുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Related Articles

Back to top button
error: Content is protected !!