ChuttuvattomThodupuzha

ഭാര്യ യുദ്ധഭൂമിയിൽ; അപകടത്തിൽ മരിച്ച ഭർത്താവിൻ്റെ സംസ്കാരം നടത്താനാകാതെ കുടുംബം

തൊടുപുഴ: ഇസ്രായേലിലെ യുദ്ധഭൂമിയില്‍ അകപ്പെട്ട ഭാര്യക്ക് നാട്ടിലെത്താനാകാത്തതിനാല്‍ വാഹനാപകടത്തില്‍ മരിച്ച ഭര്‍ത്താവിന്റെ സംസ്‌കാരം നടത്താനാകാതെ ബന്ധുക്കള്‍. തൊടുപുഴ പള്ളിപ്പീടിക ഒറ്റയാനില്‍ ഒ.പി. രാധാകൃഷ്ണന്‍ (52) ആണ് തിങ്കളാഴ്ച രാത്രി 8.30-ഓടെ വെങ്ങല്ലൂര്‍-കോലാനി ബൈപാസില്‍ അഹല്യകണ്ണാശുപത്രിക്കു സമീപം സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ പിക്കപ്പ് വാനിനു പിന്നിലിടിച്ച് മരണമടഞ്ഞത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രാധാകൃഷ്ണനെ ഉടന്‍ തന്നെ സ്മിത മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഭക്ഷണം വാങ്ങുന്നതിനായി ടൗണിലേക്ക് സ്‌കൂട്ടറില്‍ വരുന്നതിനിടെയായിരുന്നു അപകടം. ഭാര്യ മായ ഏതാനും സമീപനാളിലാണ് ഇസ്രായേലില്‍ ജോലിക്ക് പോയത്. കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍ ഇസ്രയേലിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് മായയെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തിവരികയാണ്. ഇസ്രയേലില്‍ നിന്നുള്ള വിമാനസര്‍വീസ് നിര്‍ത്തിവച്ചിരിക്കുന്നതു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മറ്റേതെങ്കിലും രാജ്യത്ത് എത്തിച്ച് അവിടെ നിന്നു നാട്ടിലെത്തിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഏകമകള്‍: ശ്രേയ (വിദ്യാര്‍ഥി കോ-ഓപ്പറേറ്റീവ് പബ്ലിക് സ്‌കൂള്‍ തൊടുപുഴ).

Related Articles

Back to top button
error: Content is protected !!