Thodupuzha

വിസ്ഡം യൂത്ത് യുവപഥം ഞായറാഴ്ച

 

തൊടുപുഴ: വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന യുവപഥം യുവജനസംഗമം ഞായറാഴ്ച വൈകിട്ട് നാല് മുതല്‍ ജില്ലയിലെ രണ്ട് കേന്ദ്രങ്ങളിലായി നടക്കും. തൊടുപുഴ അല്‍ഹിക്മ സലഫി സെന്ററില്‍ നടക്കുന്ന പ്രോഗ്രാം യൂത്ത് മണ്ഡലം പ്രസിഡന്റ് ഷിയാസ് അധ്യക്ഷത വഹിക്കും. വിസ്ഡം മണ്ഡലം പ്രസിഡന്റ് അബ്ദുള്ള ഇടക്കാട്ട് ഉദ്ഘാടനം ചെയ്യും. സഹല്‍ സലഫി മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. അടിമാലി സലഫി സെന്ററില്‍ നടക്കുന്ന പ്രോഗ്രാം യൂത്ത് മണ്ഡലം പ്രസിഡന്റ് അബ്ദു സലാമിന്റെ അധ്യക്ഷതയില്‍ ചേരും. വിസ്ഡം മണ്ഡലം പ്രസിഡന്റ് അബ്ദുല്‍കാദര്‍ ഉദ്ഘാടനം ചെയ്യും. ഹനീഫ് മൗലവി എരുമേലി മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ഇഫ്താറോട് കൂടി രണ്ട് സംഗമങ്ങളും സമാപിക്കും.

Related Articles

Back to top button
error: Content is protected !!