ChuttuvattomThodupuzha

പങ്കാളിത്ത പെൻഷൻ പിൻവലിക്കൽ; പോരാട്ടം ശക്തമാക്കുമെന്ന് ജോയിന്റ് കൗൺസിൽ

തൊടുപുഴ: പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതിനും പഴയ പെൻഷൻ പുന:സ്ഥാപിക്കുന്നതിനും ഏതറ്റം വരെയും പോരാട്ടം ശക്തമാക്കുമെന്ന് ജോയിന്റ് കൗൺസിൽ ചെയർമാൻ കെ.ഷാനവാസ്ഖാൻ. സിവിൽ സർവ്വീസ് സംരക്ഷണ യാത്രയുടെ ഇടുക്കി ജില്ലാ പര്യടനം പൂർത്തിയാക്കി. തൊടുപുഴ മുനിസിപ്പൽ മൈതാനിയിൽ നടന്ന ജില്ലാതല സമാപന യോഗമായ സിവിൽ സർവീസ് സംരക്ഷണ സദസിലാണ് ഷാനവാസ്ഖാൻ നയം വ്യക്തമാക്കിയത്.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത നയത്തിൽ നിന്നുള്ള നയവ്യതിയാനമാണ് സർക്കാർ ഇക്കാര്യത്തിൽ സ്വീകരിച്ചിരിക്കുന്ന സമീപനത്തിൽ വ്യക്തമാകുന്നത്. ഇതു ചൂണ്ടിക്കാണിക്കുന്നതിനും പരിഹരിക്കുന്നതിനുമുള്ള കടമയാണ് ജോയിന്റ് കൗൺസിൽ നിർവ്വഹിക്കുന്ന പ്രക്ഷോഭങ്ങൾ സൂചിപ്പിക്കുന്നത്. സിവിൽ സർവ്വീസ് സംരക്ഷണ സദസ് സി.പി.ഐ ജില്ലാ സെക്ര.കെ.സലിംകുമാർ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം വൈസ് ചെയർമാൻ വി.ആർ പ്രമോദിന്റെ അധ്യക്ഷതയിൽ ചേർന്ന സംരക്ഷണ സദസിൽ മുൻകാല നേതാക്കളെ ആദരിച്ചു. കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ പി.എസ് പ്രദീപ്, കെ.ജി.ഒ.എഫ് ജില്ലാ പ്രസിഡന്റ് ആനന്ദ് വിഷ്ണു പ്രകാശ്, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്ര. കെ. മുകുന്ദൻ,ജില്ലാ സെക്രട്ടറി കെ എസ്. രാഗേഷ്,ജില്ലാ പ്രസിഡന്റ് കെ.വി. സാജൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!